കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്), ഇന്ത്യൻ വ്യവസായ കോൺഫെഡറേഷന്റെ (സിഐഐ) കേരള ഘടകവും തമ്മിൽ വ്യവസായ-അക്കാദമിക സഹകരണം ശക്തമാകുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കുസാറ്റിന്റെയും സിഐഐയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെയും സജീവമായ പ്രവർത്തനങ്ങളും, സഹകരണവും ഗവേഷണവുമൊക്കെയാണ് കരാറിന്റെ ലക്ഷ്യം.
ഈ ധാരണാപത്രം മുഖേന, സിഐഐ സ്ഥാപനങ്ങൾക്ക് കുസാറ്റിന്റെ ആധുനിക
ഗവേഷണഫലങ്ങളും ശാസ്ത്രജ്ഞരെയും പ്രയോജനപ്പെടുത്താനാകും. ......
ഒളിവിലായിരുന്ന അനന്തപുരി മണികണ്ഠനാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന വി എസ് ശിവകുമാറിന്റെ സന്തത സഹചാരിയാണ് അനന്തപുരി മണികണ്ഠൻ. ......
നേതൃത്വത്തിലേക്ക് വനിത വരുന്നത് അംഗീകരിച്ച് പിന്മാറുന്നതായ് ജഗദീഷ് പറഞ്ഞു. ഇന്ന് രാത്രി തീരുമാനമെടുക്കുമെന്ന് ജഗദീഷ് വ്യക്തമാക്കി.......
അടൂരില്‍ കെഎസ്ഇബിയില്‍ താത്ക്കാലിക ജോലിക്കാരനായിരുന്ന സിജുവും ഭാര്യ സൗമ്യയും ചേർന്ന് സിജുവിന്റെ പിതാവ് തങ്കപ്പനെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ ഇരുവരെയും അടൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, പിന്നീട് തങ്കപ്പൻ തന്നെയെത്തി ഇരുവരെയും ജാമ്യത്തിലിറക്കി. ......
വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) ആണ് പിടിയിലായത്. അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗികപീഡനത്തിന് ഇരയാക്കിയത്.
യുവതി ജോലിക്ക് പോയിരുന്നത് അക്ഷയ് ഓടിക്കുന്ന ബസിലായിരുന്നു. ......
യഥാർഥത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല, നരേന്ദ്ര ഭീതിയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ......
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ആവർത്തിച്ച് കാന്തപുരം എ പി അബുബക്കർ മുസ്ല്യാർ. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ നിന്നും പിൻവലിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും കാന്തപുരത്തിന്റെ ഓഫിസ് വ്യക്തമാക്കി. ......
ന്യൂഡല്‍ഹി: ആര്‍മി ഹോസ്പിറ്റല്‍ റിസര്‍ച്ച് ആന്റ് റഫറലിലെ (എഎച്ച്ആര്ആര്) ആശുപത്രി അഡ്മിനിസ്ട്രേഷന് വകുപ്പ് ആദ്യത്തെ സായുധ സേനാ ദേശീയ സമ്മേളനം ഷേപ്പ് 2025 സംഘടിപ്പിച്ചു. സായുധ സേനയില്‍ നിന്നും സിവില്‍ മേഖലകളില്‍ നിന്നുമുള്ള ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍ എന്നിവരുള്‍പ്പെടെ 275-ലധികം വിദഗ്ധര്‍ പങ്കെടുത്തു.
ഇന്ത്യയില്‍ സുസ്ഥിരവും പ്രതിരോധശേഷിയുള്ളതും രോഗി സൗഹൃദപരവുമായ ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വെല്ലുവിളികളെയും ഭാവി രൂപരേഖയെയും കുറിച്ച് ചര്‍ച്ച ചെയ്തു. ......